2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ വി.ബി.-ജി റാം ജി സ്പെഷ്യൽ ഗ്രാമസഭയും ശുചിത്വ ക്യാമ്പയിനും

October 2, 2026

വടശ്ശേരിക്കര: വിക്സിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) – വി.ബി.-ജി റാം ജി പദ്ധതിയുടെ ഭാഗമായി വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ഗ്രാമസഭയിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വി.ബി.-ജി റാം ജി മേറ്റുമാർ, തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ഗ്രാമസഭയ്ക്ക് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 8-ാം വാർഡ് മെമ്പറുമായ മണിയാർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുകേഷ് പി.വി. സ്വാഗതം പറഞ്ഞു. ഗ്രാമസഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസൻ ജേക്കബ്ബ് നിർവഹിച്ചു.

വിക്സിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) സംബന്ധിച്ച വിശദമായ അവതരണം അസിസ്റ്റന്റ് സെക്രട്ടറി അനൂപ് എസ്.ബി. നടത്തി. പദ്ധതിയുടെ ലക്ഷ്യങ്ങൾ, ഗ്രാമപഞ്ചായത്തിന്റെ വികസന മുൻഗണനകൾ, ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ വികസന സാധ്യതകൾ എന്നിവ വിശദീകരിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ പി.കെ., വാർഡ് മെമ്പർമാരായ ഓമന മാത്യു, മധുസൂദനൻ കുറിയേടത്ത്, ബിനു സൂസൻ ജേക്കബ്ബ്, ജോസഫ് വർക്കി, അജേഷ് മണപ്പാട്ട്, മഞ്ജു ജയരാജ്, ലൈല പി.എ., ഏലിയാമ്മ മാത്യു, ഗോപിനാഥൻ നായർ എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ബിജു കെ.എ. കൃതജ്ഞത രേഖപ്പെടുത്തി.

ശുചിത്വ ക്യാമ്പയിന് തുടക്കമായി

തുടർന്ന് രാവിലെ 11 മണിക്ക് “നിർമ്മലം പുതുയുഗം – ശുചിത്വ കേരളം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടി തത്സമയം പ്രദർശിപ്പിച്ചു. ഇതോടനുബന്ധിച്ച് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ശുചിത്വ ക്യാമ്പയിനിനും തുടക്കം കുറിച്ചു.

ഗ്രാമപഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാലിന്യസംസ്കരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

വി.ബി.-ജി റാം ജി പദ്ധതിയുടെയും ശുചിത്വ ക്യാമ്പയിന്റെയും ഭാഗമായി ജനപങ്കാളിത്തം ഉറപ്പാക്കി ഗ്രാമപഞ്ചായത്തിന്റെ വികസന-ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗ്രാമസഭയിൽ തുടക്കം കുറിച്ചു.

innagurationvgpp