കേരളോത്സവം 2026
October 28, 2026
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
കായിക–കലാ പ്രതിഭകൾക്ക് മാറ്റുരയ്ക്കാനും യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന കേരളോത്സവം 2026 നവംബർ 6, 7, 8 തീയതികളിൽ നടക്കുന്നു.
മത്സര ഇനങ്ങൾ
- ബാഡ്മിന്റൺ
- ക്രിക്കറ്റ്
- ഫുട്ബോൾ
- അത്ലറ്റിക്സ് / സ്പോർട്സ്
- വോളിബോൾ
- ബാസ്കറ്റ്ബോൾ
- കലാമത്സരങ്ങൾ
ഉദ്ഘാടന സമ്മേളനം
തീയതി: 2026 നവംബർ 6
സമയം: രാവിലെ 8.00 മണി
വേദി: ആഷ്ബി ഇൻഡോർ സ്റ്റേഡിയം, വടശ്ശേരിക്കര
ഉദ്ഘാടനം: ശ്രീമതി ഉഷ കേശവൻ
പ്രസിഡന്റ്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
സമാപന സമ്മേളനവും സമ്മാനദാനവും
തീയതി: 2026 നവംബർ 8
സമയം: വൈകുന്നേരം 4.00 മണി
വേദി: വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് അങ്കണം
ഉദ്ഘാടനം: അഡ്വ. പഴകുളം മധു
ബഹു. എം.എൽ.എ, റാന്നി നിയോജകമണ്ഡലം
സമ്മാനദാനം: ശ്രീമതി സോണിയ മനോജ്
പ്രസിഡന്റ്, റാന്നി ബ്ലോക്ക് പഞ്ചായത്ത്
രജിസ്ട്രേഷൻ സംബന്ധിച്ച പ്രധാന അറിയിപ്പ്
മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.keralotsavam.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03/11/2026, വൈകുന്നേരം 5.00 മണി.
മത്സരാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ
- ക്ലബ്ബുകളുടെ പേരിൽ മത്സരിക്കുന്ന ക്ലബ്ബുകൾ വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
- ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട ക്ലബ്ബിന്റെ പേര് നിർബന്ധമായും തിരഞ്ഞെടുക്കണം.
- രജിസ്ട്രേഷൻ സമയത്ത് ക്ലബ്ബിന്റെ പേര് തിരഞ്ഞെടുക്കാതെ വ്യക്തിഗതമായി രജിസ്റ്റർ ചെയ്യുന്നവരെ പിന്നീട് ക്ലബ്ബിന്റെ പേരിൽ മത്സരിക്കുന്നതിന് പരിഗണിക്കുന്നതല്ല.
- ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവർ ടീം ക്യാപ്റ്റൻ മുഖേന ഓൺലൈനായി ടീം രൂപീകരിച്ച് അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതാണ്.
- പങ്കെടുക്കുന്നവർക്ക് 2026 ഒക്ടോബർ 1-ന് 15 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് പൂർത്തിയായിരിക്കരുത്.
- രജിസ്ട്രേഷൻ സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ കൃത്യമായി അപ്ലോഡ് ചെയ്യേണ്ടതാണ്.
- പരിപാടിയിൽ മാറ്റം വരുത്തുന്നതിനുള്ള പൂർണ്ണ അധികാരം സംഘാടക സമിതിയിൽ നിക്ഷിപ്തമായിരിക്കും.
എല്ലാ കലാ–കായിക പ്രേമികളെയും കേരളോത്സവം 2026-ലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു.