2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
കേരളോത്സവം 2026

October 28, 2026

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

കായിക–കലാ പ്രതിഭകൾക്ക് മാറ്റുരയ്ക്കാനും യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന കേരളോത്സവം 2026 നവംബർ 6, 7, 8 തീയതികളിൽ നടക്കുന്നു.

മത്സര ഇനങ്ങൾ

  1. ബാഡ്മിന്റൺ
  2. ക്രിക്കറ്റ്
  3. ഫുട്ബോൾ
  4. അത്ലറ്റിക്സ് / സ്പോർട്സ്
  5. വോളിബോൾ
  6. ബാസ്കറ്റ്ബോൾ
  7. കലാമത്സരങ്ങൾ

ഉദ്ഘാടന സമ്മേളനം

തീയതി: 2026 നവംബർ 6
സമയം: രാവിലെ 8.00 മണി
വേദി: ആഷ്ബി ഇൻഡോർ സ്റ്റേഡിയം, വടശ്ശേരിക്കര

ഉദ്ഘാടനം: ശ്രീമതി ഉഷ കേശവൻ
പ്രസിഡന്റ്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

സമാപന സമ്മേളനവും സമ്മാനദാനവും

തീയതി: 2026 നവംബർ 8
സമയം: വൈകുന്നേരം 4.00 മണി
വേദി: വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് അങ്കണം

ഉദ്ഘാടനം: അഡ്വ. പഴകുളം മധു
ബഹു. എം.എൽ.എ, റാന്നി നിയോജകമണ്ഡലം

സമ്മാനദാനം: ശ്രീമതി സോണിയ മനോജ്
പ്രസിഡന്റ്, റാന്നി ബ്ലോക്ക് പഞ്ചായത്ത്

രജിസ്ട്രേഷൻ സംബന്ധിച്ച പ്രധാന അറിയിപ്പ്

മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.keralotsavam.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03/11/2026, വൈകുന്നേരം 5.00 മണി.

മത്സരാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ

  1. ക്ലബ്ബുകളുടെ പേരിൽ മത്സരിക്കുന്ന ക്ലബ്ബുകൾ വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
  2. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട ക്ലബ്ബിന്റെ പേര് നിർബന്ധമായും തിരഞ്ഞെടുക്കണം.
  3. രജിസ്ട്രേഷൻ സമയത്ത് ക്ലബ്ബിന്റെ പേര് തിരഞ്ഞെടുക്കാതെ വ്യക്തിഗതമായി രജിസ്റ്റർ ചെയ്യുന്നവരെ പിന്നീട് ക്ലബ്ബിന്റെ പേരിൽ മത്സരിക്കുന്നതിന് പരിഗണിക്കുന്നതല്ല.
  4. ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവർ ടീം ക്യാപ്റ്റൻ മുഖേന ഓൺലൈനായി ടീം രൂപീകരിച്ച് അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതാണ്.
  5. പങ്കെടുക്കുന്നവർക്ക് 2026 ഒക്ടോബർ 1-ന് 15 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് പൂർത്തിയായിരിക്കരുത്.
  6. രജിസ്ട്രേഷൻ സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ കൃത്യമായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  7. പരിപാടിയിൽ മാറ്റം വരുത്തുന്നതിനുള്ള പൂർണ്ണ അധികാരം സംഘാടക സമിതിയിൽ നിക്ഷിപ്തമായിരിക്കും.

എല്ലാ കലാ–കായിക പ്രേമികളെയും കേരളോത്സവം 2026-ലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു.

keralolsavam