2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നടന്നു

വടശ്ശേരിക്കര: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന തൂഫാൻ 2.0 ലഹരി വിരുദ്ധ പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ കേശവൻ ഉദ്ഘാടനം നിർവഹിച്ചു. റാന്നി-പെരുനാട് എസ്.എച്ച്.ഒ ശ്രീ സണ്ണി പതാക ഉയർത്തി.

യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ ദൂഷ്യവലയത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് തൂഫാൻ 2.0 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, സ്കൂൾ എസ്.പി.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിവിധ വിഭാഗങ്ങളുടെ ഏകോപിതമായ ഇടപെടലുകളും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിപാടിയിൽ തുടക്കം കുറിച്ചു.